ad
Deshabhimani

വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയോ എന്ന ചോദ്യത്തിന്, ഏവർക്കും ലോക ക്ഷീരദിനാശംസകൾ എന്ന പരിഹാസവുമായി മന്ത്രി ബിന്ദു കൃഷ്ണ

BINDU KRISHNA.
വെബ് ഡെസ്ക്

Published on Jun 01, 2026, 03:09 PM | 1 min read

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസത്തോടെ മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ. മുൻസർക്കാരിന്റെ കാലത്ത് കോൺ​ഗ്രസ് വലിയ തോതിൽ‌ വിമർശിച്ച വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയാണോ എന്ന് ചോദിച്ചപ്പോഴാണ് മാധ്യമങ്ങളെ പരിഹസിക്കുന്ന തരത്തിൽ അവർ പ്രതികരിച്ചത്.


എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ എന്ന് മാത്രം പറഞ്ഞ് ചോദ്യത്തിൽ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. മറുപടി വേണ്ട വിഷയമല്ലെ എന്ന് ചോദിച്ചപ്പോള്‍ വകുപ്പിനെ സംബന്ധിച്ച് മാത്രം ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി സന്ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മുതിർന്ന് കോണ്‍ഗ്രസ് നേതാക്കൾ അടക്കം ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമാകുകയാണ്. വർ​ഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളിയെ കാണാൻ മന്ത്രി പോയത് ശരിയായില്ലെന്നാണ് കോൺ​ഗ്രസിനകത്ത് നിന്നുംതന്നെ വിമർശനം ഉയരുന്നത്.


വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home