ad
Deshabhimani

print edition ഹർജി തള്ളി; വെള്ളാപ്പള്ളിക്ക്‌ പത്മഭൂഷൺ: 
ഇടപെടാനില്ലെന്ന് ഹൈക്കോടതി

Vellappally.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ ബഹുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹെെക്കോടതി.


ശ്രീനാരായണ ധർമ പ്രബോധന സംരക്ഷണസമിതി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. വെള്ളാപ്പള്ളിക്കെതിരെ ക്രിമിനൽ കേസുകളും വിജിലൻസ് കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ പത്മഭൂഷൺ നൽകിയത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.


എന്നാൽ, കേസുകൾ നിലനിൽക്കുന്നതുമാത്രം ഒരു വ്യക്തിയുടെ ബഹുമതി റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ഒരു കേസിൽ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവയിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ഭാവിയിൽ കുറ്റക്കാരനായി കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന് പത്മപുരസ്കാരം റദ്ദാക്കാനുള്ള അധികാരമുണ്ടെന്നും നിരീക്ഷിച്ചു. അതിനാൽ അവാർഡ് നൽകിയത് തടയാനോ റദ്ദാക്കാനോ ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home