print edition എൻഎസ്‌എസിനോട് വിരോധമില്ല : വെള്ളാപ്പള്ളി നടേശൻ

ചേർത്തല
ഐക്യനീക്കം തകർന്നതിൽ എൻഎസ്‌എസിനോട് വിരോധമില്ലെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്‌എൻ ട്രസ്‌റ്റ് ഡയറക്ടർബോർഡ് വിശേഷാൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ ശുദ്ധനും നിഷ്‌കളങ്കനുമാണ്. തന്നെ മുസ്ലിംവിരോധിയെന്ന് മുദ്രകുത്തി വളഞ്ഞിട്ടാക്രമിച്ചപ്പോൾ ഉൗർജം പകർന്നത് അദ്ദേഹമാണ്.
എൻഎസ്‌എസ് ഡയറക്‌ടർബോർഡ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചതിൽ പ്രയാസമില്ല. സഹോദര സംഘടനയായ എൻഎസ്‌എസുമായി സൗഹൃദം തുടരും. മുസ്ലിം സമുദായത്തിന് താൻ എതിരല്ല. കൂടെക്കൂട്ടി ചതിച്ചതിനാലാണ് ലീഗിനെ വിമർശിച്ചത്. തന്റെ ചോരയ്‌ക്കും റേറ്റിങ്ങിനുമായി കള്ളം പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് പത്മഭൂഷണെന്നും വെള്ളാപ്പള്ളി പറഞ്ഞു.










0 comments