ad
Deshabhimani

താമരശേരി ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം

thamarassery churam
വെബ് ഡെസ്ക്

Published on Aug 04, 2026, 11:00 PM | 1 min read

താമരശേരി : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ചുരത്തിൽ വലിയ ചരക്കുവാഹനങ്ങൾക്ക് വിലക്കും മറ്റ് വാഹനങ്ങൾക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home