Deshabhimani

print edition വാഹന പരിശോധന നിലച്ചു, നിരത്തിൽ ചോരപടരുന്നു; വകുപ്പിൽ അഴിമതിയും

road accident ai image

എഐ പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Sep 07, 2026, 01:00 AM | 1 min read

തിരുവനന്തപുരം : അപകടങ്ങളും മരണങ്ങളും വർധിക്കുമ്പോഴും സുരക്ഷാ ഓഡിറ്റും വാഹന പരിശോധനയും നിലച്ച്‌ സംസ്ഥാനത്തെ റോഡുകൾ. സുരക്ഷ ഉറപ്പാക്കേണ്ട മോട്ടോർ വാഹന വകുപ്പിൽ അഴിമതിയും കൈക്കൂലിയും പെരുകുന്നു. റോഡിൽ മനുഷ്യജീവൻ പൊലിയുമ്പോഴും കണ്ടില്ലെന്ന മട്ടിലാണ്‌ സർക്കാർ.


വാഹനാപകടം കുറയ്ക്കാൻ കൂടുതൽ എഐ കാമറ സജ്ജമാക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ശുപാർശ ചെയ്തെങ്കിലും യുഡിഎഫ് സർക്കാർ വന്നശേഷം പദ്ധതി മരവിപ്പിച്ചു. ആർടി ഓഫീസുകളിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ഏജന്റുമാർ വഴിയാണ്. ഇവരെ പിടിക്കാൻ വിജിലൻസ് നിരീക്ഷണവും കാര്യക്ഷമമല്ല. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാതെ ബൈ ട്രാൻസ്‌ഫർ പഴുതുപയോഗിച്ച്, ക്ലർക്കുമാരായ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയമിക്കാനും യുഡിഎഫ്‌ സർക്കാർ ശ്രമിച്ചിരുന്നു.


ഇടനിലക്കാരുടെ ഇടപെടലും അഴിമതിയും ശക്തമാകുന്നതിന്റെ തെളിവാണ്‌ മലപ്പുറത്തെ ഓട്ടോ ഡ്രൈവർ കിഴിശേരി മുണ്ടംപറമ്പ് ഷൗക്കത്തിന്റെ ആത്മഹത്യ. ഓട്ടോയ്‌ക്ക് ഫിറ്റ്നസ്‌ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും ലൈസൻസിനും പെർമിറ്റിനും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന ആക്ഷേപം ശക്തമാണ്.


രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ സമ്മർദങ്ങളിലും സത്യസന്ധരായ ഉദ്യോഗസ്ഥരും അതൃപ്തിയിലാണ്. നിയമലംഘനത്തിന് 5000 രൂപ പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ അബിൻ വർക്കി എംഎൽഎയുടെ നിർദേശപ്രകാരം സസ്‌പെൻഡ്‌ ചെയ്‌തത്‌ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജീവനക്കാരാകെ പ്രതിഷേധിച്ചതോടെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഒടുവിൽ ഹൈക്കോടതി ഇടപെടലിൽ വാഹനത്തിന്‌ 50,000 രൂപ പിഴയീടാക്കിയതോടെ നാണംകെട്ടത്‌ സംസ്ഥാന സർക്കാരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home