ad
Deshabhimani

വീയപുരം പഞ്ചായത്തിനെ ഏക പട്ടികജാതി വനിതാ അംഗമായ എൽഡിഎഫിന്റെ പി ഓമന നയിക്കും

veeyapuram
വെബ് ഡെസ്ക്

Published on Dec 29, 2025, 12:05 PM | 1 min read

ആലപ്പുഴ: വീയപുരം പഞ്ചായത്തിനെ ഭരണസമിതിയിലെ ഏക പട്ടിക ജാതി വനിതാ അംഗമായ എൽഡിഎഫിന്റെ പി ഓമന നയിക്കും. മേൽപ്പാടം വടക്ക് വാർഡിൽനിന്ന് ജയിച്ച പി ഓമന മുൻപ് പഞ്ചായത്ത് പ്രസിഡന്റായും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പൊതുരംഗത്ത് സജീവമാണ്. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.


യുഡിഎഫ്-ബിജെപി കക്ഷികൾ വിട്ടുനിന്നതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു. എണ്ണം തികയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്ത പഞ്ചായത്തിൽ ഓമന പ്രസിഡന്റാകാതിരിക്കാൻ യുഡിഎഫ്-ബിജെപി ഒത്തു കളിക്കുകയായായിരുന്നു.


യുഡിഎഫിന് പട്ടികജാതി വനിതാ അംഗം നിലവിലില്ല. ഒരു വനിതാ അംഗത്തിന് പട്ടികജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത്. 14 അംഗ ഭരണസമിതിയിൽ എൽഡിഎഫ്-5, യുഡിഎഫ് - 6, ബി ജെ പി-3 എന്നതാണ് കക്ഷിനില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home