ad
Deshabhimani

മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവെച്ചു

attack against veena george

കെഎസ്‍യു ​ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ വീണാ ജോർജ് ആശുപത്രിയിൽ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Feb 28, 2026, 10:27 AM | 1 min read

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കണ്ണൂർ ​ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഡിസ്ചാർജ് ചെയ്തിരുന്നു.


നാല് ദിവസം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫോളോ അപ്പ് ചികിത്സ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home