print edition വീക്ഷണം എഡിറ്റോറിയൽ പാർടി നിലപാടിന് വിരുദ്ധം : സണ്ണി ജോസഫ്

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച വീക്ഷണം പത്രത്തിലെ എഡിറ്റോറിയൽ തിരുത്താൻ നിർദേശംനൽകിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർടി നിലപാടിന് വിരുദ്ധമാണ് പത്രത്തിന്റെ എഡിറ്റോറിയൽ. അത് വരാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുസമയത്ത് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത പരാതി നൽകിയതിൽ സംശയങ്ങളുണ്ട്. നേരത്തേ പൊലീസ് സ്വമേധയാ കേസെടുത്തപ്പോൾ തെളിവുനൽകാൻ ആരുമുണ്ടായില്ല. ഇപ്പോൾ ശബരിമല വിഷയം ആളിക്കത്തുന്പോഴാണ് പരാതി വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതിനൽകുന്നത് അസാധാരണസംഭവമാണെന്നും തൃശൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.










0 comments