print edition സതീശന്റെ പ്രതികാരത്തിന് ചാണ്ടി ഉമ്മന്റെ കാൽനട പ്രതിഷേധം

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രതിഷേധം മറച്ചുവയ്ക്കാതെ ചാണ്ടി ഉമ്മനും. പ്രതിഷേധ സൂചകമായി കോൺഗ്രസ് അണികൾക്കൊപ്പം ജഗതിയിലെ വീട്ടിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കാൽനടയായാണ് ചാണ്ടി ഉമ്മനെത്തിയത്.
ചടങ്ങിൽ എംഎൽഎമാർക്കുള്ള സീറ്റ് ഉപേക്ഷിച്ച് സദസ്സിൽ പിന്നിലായാണ് അദ്ദേഹം ഇരുന്നത്. മന്ത്രിസഭയിൽനിന്ന് വി ഡി സതീശന്റെ തീരുമാനപ്രകാരം ഒഴിവാക്കിയതിലുള്ള പ്രതിഷേധം പരസ്യമായി പറഞ്ഞില്ലെങ്കിലും കടുത്ത നീരസത്തിലായിരുന്നു.
ആദ്യഘട്ടം മുതൽ പട്ടികയിലുണ്ടായിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കളും പിന്തുണച്ചു. എന്നാൽ, 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാക്കാഞ്ഞതിന്റെ പ്രതികാരം വീട്ടുകയായിരുന്നു സതീശൻ.











0 comments