ad
Deshabhimani

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം; "എല്ലാദിവസവും ചോദിക്കേണ്ട"; പ്രതികരിക്കാതെ സതീശൻ

V D Satheesan

വി ഡി സതീശൻ (File)

വെബ് ഡെസ്ക്

Published on Feb 07, 2026, 12:19 PM | 1 min read

കാസർകോട്: ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്നുള്ള വിവാദ പ്രസ്താവനയിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എല്ലാ ദിവസവും ഇത് വന്ന് ചോദിച്ച് വിഷയമാക്കണ്ടെന്ന് ആയിരുന്നു മാധ്യമങ്ങളോട് സതീശന്റെ പ്രതികരണം.


ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അവരുടെ പിന്തുണ സ്വീകരിക്കുമെന്നുമാണ് സതീശൻ കഴിഞ്ഞദിവസവും ആവർത്തിച്ചത്. ജമാഅത്തെ ഇസ്ലാമിക്ക്‌ മതരാഷ്ട്രവാദം ഇല്ലെന്ന്‌ അവരുടെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു.


എന്നാൽ, സംഘടന ഇസ്ലാമിക് റിപ്പബ്ലികിനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home