print edition വി ഡി സതീശൻ ത്രികാലജ്ഞാനിയോ: കെ എൻ ബാലഗോപാൽ

കൊട്ടാരക്കര: പൊലീസ് മർദനത്തിൽ മരിക്കാനിടയായ സംഭവത്തെ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സർക്കാരും ന്യായീകരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. സിപിഐ എം സംഘടിപ്പിച്ച കൊട്ടാരക്കര റൂറൽ എസ്‍പി ഓഫീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പുറത്തുവരും മുമ്പ് സിയാദിന്റേത് മഞ്ഞപ്പിത്തം മൂലമുള്ള മരണമാണെന്ന് പറഞ്ഞ് കേസ് ഒതുക്കിത്തീർക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിച്ചത്. മുൻകൂട്ടി കാര്യങ്ങൾ പ്രവചിക്കുന്ന ത്രികാലജ്ഞാനിയാകാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിനും കൃത്യമായ അന്വേഷണത്തിനും മുമ്പെ മുഖ്യമന്ത്രി തന്നെ ഇത്തരമൊരു നിലപാട് പരസ്യമായി പ്രഖ്യാപിച്ചാൽ പിന്നെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനോ അന്വേഷകസംഘമോ അതിനു വിപരീതമായി സത്യസന്ധമായ റിപ്പോർട്ട് നൽകുമോ –ബാലഗോപാൽ ചോദിച്ചു.










0 comments