ad
Deshabhimani

print edition ചാണ്ടി ഉമ്മനെ വെട്ടിയത് 
വി ഡി സതീശൻ; 2011ൽ മന്ത്രിസഭയിൽ അംഗമാക്കാത്തതിന്‌ പ്രതികാരം

Chandy Oommen V D Satheesan

ചാണ്ടി ഉമ്മൻ, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on May 18, 2026, 12:51 AM | 1 min read

തിരുവനന്തപുരം: ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽനിന്ന, ഒഴിവാക്കിയത് വി ഡി സതീശന്റെ തീരുമാനപ്രകാരം. ആദ്യഘട്ടംമുതൽ പട്ടികയിലുണ്ടായിരുന്ന ചാണ്ടി ഉമ്മനെ രമേശ്‌ ചെന്നിത്തല ഉൾപ്പെടെ കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം പിന്തുണച്ചിരുന്നു. എന്നാൽ 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാക്കാത്തതിന്‌ പ്രതികാരം വീട്ടുകയായിരുന്നു സതീശൻ.


2011ൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനാൽ ഉമ്മൻചാണ്ടിയെ സതീശൻ നിരന്തരം വിമർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ സതീശന്റെ നീക്കങ്ങളുടെ വീഡിയോ ഇന്നും വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.


ഉമ്മൻ ചാണ്ടി സർക്കാരിന് എന്നും തലവേദനയായിരുന്നു ഹരിത എംഎൽഎമാർ എന്ന കൂറുമുന്നണിക്ക്‌ നേതൃത്വം നൽകിയ സതീശൻ. ഉമ്മൻചാണ്ടിയുടെ മരണശേഷവും സോളാർ കേസ്‌ ചർച്ച സജീവമാക്കാൻ ശ്രമിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയ ദിവസം തന്നെ സതീശന്റെ പിന്തുണയോടെ ഷാഫി പറമ്പിൽ സോളാർ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യുകയും ചെയ്തു. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ വളർച്ച പ്രതിരോധിക്കുകയെന്ന ലക്ഷ്യംകൂടി അതിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home