ad
Deshabhimani

വി ഡി സതീശൻ - അദാനി ഗ്രൂപ്പ് കൂടിക്കാഴ്ചയുടെ നിർണായക ദൃശ്യങ്ങൾ പുറത്ത്; രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

Vd meet adaani

കിഷോർ അൽവയുമായി വിഡി സതീശൻ കൂടിക്കാഴ്ച നടത്തുന്നു

വെബ് ഡെസ്ക്

Published on May 08, 2026, 08:00 PM | 2 min read

മംഗളൂരു: വോട്ടെണ്ണലിന് രണ്ടുനാൾമുമ്പ് പ്രത്യേക വിമാനത്തിൽ മംഗളൂരുവിലെത്തിയ വി ഡി സതീശൻ അദാനി ഗ്രൂപ്പുമായും ചർച്ച നടത്തിയതായി റിപ്പോർട്ട്‌. അദാനി ഗ്രൂപ്പ് പ്രസിഡന്റ്‌ കിഷോർ അൽവയുമായുള്ള സതീശന്റെ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങൾ സ്വകാര്യ വാർത്താമാധ്യമം പുറത്തുവിട്ടു. മെയ് ഒന്നിന് നടന്ന രഹസ്യ കൂടിക്കാഴ്ചയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സതീശന്റെ അദാനി–എൻഡിഎ കൂട്ടുകെട്ട്‌ ചർച്ചയാകുന്നു. കോൺഗ്രസ് നേതൃത്വം അറിയാതെയുള്ള സന്ദർശനത്തിൽ കർണാടകത്തിലെ എൻഡിഎ നേതാക്കളുമായും വി ഡി സതീശൻ ചർച്ച നടത്തിയിരുന്നു. ജെഡിഎസ് നേതാവും മുൻ എംഎൽസിയുമായ ബി എം ഫാറൂഖിന്റെ മംഗളൂരു ഉള്ളാളിലെ വീട്ടിലാണ് സതീശൻ രഹസ്യമായി എത്തിയത്.


രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ കോൺഗ്രസ് - അദാനി - ബിജെപി കൂട്ടുകെട്ട് ചര്‍ച്ചയായി. അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് കിഷോർ അൽവയുമായും എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് നേതാക്കളുമായും സതീശൻ മണിക്കൂറുകളോളം ചർച്ച നടത്തിയതായാണ് വിവരം. കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്ക് സതീശൻ നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ ചെലവ് വഹിച്ചത് അദാനി ഗ്രൂപ്പാണെന്നാണ് സൂചന.


ദേശീയ തലത്തിൽ രാഹുൽ ഗാന്ധി അദാനി-ബിജെപി കൂട്ടുകെട്ടിനെതിരെ രം​ഗത്ത് വരുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്താൻ മത്സരിക്കുന്ന വി ഡി സതീശൻ അദാനിയുടെ വിമാനത്തിൽ പറന്നുയരുകയാണ്. പരസ്യമായി എതിർക്കുകയും രഹസ്യമായി ചർച്ചയും നടത്തപ്പെടുമ്പോൾ ഇവിടെ കോൺ​ഗ്രസിന്റെ ഇരട്ടത്താപ്പാണ് തുറന്ന് കാണിക്കുന്നത്. ബിജെപി പിന്തുണയോടെ എംഎൽസിയായ ബിഎം ഫാറൂഖിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് വിട്ട് ജെഡിഎസിലെത്തിയ നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.


സതീശനോടൊപ്പം വിമാനത്തിലുണ്ടായിരുന്ന കെ റെജികുമാര്‍ ആണ്. ഇയാളെ ശബരി സ്വര്‍ണക്കടത്ത് കേസില്‍ മുന്‍പ് ചോദ്യം ചെയ്തിരുന്നു. ഇതോട‌െ സതീശന്റെ ക്രിമിനൽ ബന്ധങ്ങളിലേക്കാണ് ഈ ചര്‍ച്ച വിരൽ ചൂണ്ടുന്നത്. 'സാഫ്രൺ സ്ട്രോക്സ്' പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വിമാനത്തിലായിരുന്നു സതീശന്റെ യാത്ര. വിഷയത്തിൽ കർണാടക കോൺഗ്രസ് ഘടകം ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്.


നേരത്തെ സതീശന്‍റെ മംഗലാപുരം യാത്ര വിവാദത്തില്‍ കലാശിച്ചിരുന്നു. ഈ വേളയിൽ മൂകാംബിക ദർശനത്തിനായാണ് ചാർട്ടേഡ് വിമാനത്തിൽ പോയതെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും സതീശൻ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയും ചർച്ചകളും പുറത്ത് വന്നത്. ഇതോടെ സതീശന്റെ വാദങ്ങൾ പൊളിഞ്ഞു വീഴുകയാണ്. അദാനി പ്രതിനിധികളുമായുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് ഉത്തരം നൽകാനാവാതെ കുഴയുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home