Deshabhimani

പ്രവർത്തനരീതിയെക്കുറിച്ച്‌ പരാമർശമില്ലാതെ ഉത്തരവ്‌

print edition വയോജനക്ഷേമവകുപ്പ് രൂപീകരണം പ്രഹസനം

Old peoples

Photo:India Today

വെബ് ഡെസ്ക്

Published on May 21, 2026, 12:00 AM | 1 min read

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ യുഡിഎഫ് വലിയ തോതിൽ കൊട്ടിഘോഷിച്ച ‘വയോജനക്ഷേമവകുപ്പ്‌’ രൂപീകരണം പ്രഹസനമായി. വകുപ്പ്‌ രൂപീകരിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും പൂർണമായി കാറ്റിൽപ്പറത്തിയാണ്, വയോജനവകുപ്പ് നിലവിൽ വന്ന അടിയന്തര ഉത്തരവ് പുറത്തിറക്കിയത്‌. വകുപ്പ് രൂപീകരിക്കുന്നതിന് മുന്നോടിയായി അതിന്റെ സാധ്യതകളെയും ആവശ്യകതകളെയും കുറിച്ച് കൃത്യമായ പഠനം നടത്തണമെന്ന പ്രാഥമികനിയമംപോലും ലംഘിക്കപ്പെട്ടു.


പൊതുഭരണവകുപ്പ്‌ ഇറക്കിയ ഉത്തരവിൽ വയോജനവകുപ്പ് രൂപീകരിച്ചുവെന്ന ഒറ്റവരി പ്രഖ്യാപനത്തിനപ്പുറം അതിന്റെ ഘടനയെക്കുറിച്ചോ പ്രവർത്തനരീതിയെക്കുറിച്ചോ വ്യക്തതയില്ല. വകുപ്പായി അംഗീകരിക്കപ്പെടാത്തതിനാൽ മന്ത്രിമാരുടെ വകുപ്പ്‌ വിഭജനത്തിലും വയോജനം ഉൾപ്പെട്ടിട്ടില്ല. ഇതിന്റെ തുടർനടപടിക്രമങ്ങളെ സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥർക്കുപോലും ആശങ്കയുണ്ട്‌. യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനമെന്നനിലയിൽമാത്രം ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകുകയായിരുന്നു.


നേരത്തെ സാമൂഹ്യനീതിവകുപ്പിൽനിന്ന് വനിതാ–ശിശുവികസനവകുപ്പ് രൂപീകരിച്ചപ്പോൾ പാലിച്ച രീതി പുതിയ ഉത്തരവിൽ പാടെ ലംഘിച്ചു. 2017-ൽ വകുപ്പ് യാഥാർഥ്യമാക്കുന്നതിന് മുന്നോടിയായി ഏകാംഗ സമിതിയെ നിയോഗിച്ച് കൃത്യമായ പഠനം നടത്തിയിരുന്നു. സമിതി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തോളം നീണ്ട ഘട്ടംഘട്ടമായ പ്രക്രിയയിലൂടെയുമാണ് വകുപ്പ് രൂപീകരിച്ച്‌ ഉത്തരവിറക്കിയത്‌. ആവശ്യമായ തസ്തികകളും ഉത്തരവിൽ കൃത്യമായി നിശ്ചയിച്ചിരുന്നു. വയോജനവകുപ്പ് പ്രഖ്യാപനത്തിൽ ഇത്തരം തസ്തിക നിർണയങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഓഫീസോ നിശ്ചയിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home