Deshabhimani

print edition സെക്രട്ടറിയറ്റിലേക്ക്‌ വഴിയോരക്കച്ചവട തൊഴിലാളികളുടെ മാർച്ച്

March.jpg

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടറിയറ്റ്‌ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 01:59 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു.


വഴിയോരക്കച്ചവടം ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കുക, നിയമവിരുദ്ധ ഒഴിപ്പിക്കൽ നിർത്തുക, എൽഡിഎഫ് സർക്കാർ അംഗീകരിച്ച പഞ്ചായത്തിലെ തൊഴിലാളികളുടെ നിയമപരിരക്ഷയും സർവേ നടത്തി ലൈസൻസ് നൽകാനുള്ള തീരുമാനവും നടപ്പാക്കുക, തൊഴിലാളിവിരുദ്ധ ലേബർകോഡ്‌ പിൻവലിക്കുക, വിലക്കയറ്റം തടയാൻ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌.


ഡോ. കെ എസ് പ്രദീപ്കുമാർ അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്‌, സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ, ആർ വി ഇഖ്ബാൽ, എം സുനിൽകുമാർ, ജിനി രാധാകൃഷ്‌ണൻ, കെ സി കൃഷ്‌ണൻകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home