print edition കൊലപാതകികളെ കോൺഗ്രസ് സംരക്ഷിക്കുന്നു: വസീഫ്

ഒറ്റപ്പാലം: കൊലപാതകം ചെയ്ത പ്രതികൾക്ക് സ്ഥാനക്കയറ്റം നൽകി സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ധീരജ് വധക്കേസിലെ ഒന്നാംപ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നിയമിച്ചതിലൂടെ ഇതാണ് വ്യക്തമാകുന്നത്.
നിഖിൽ പൈലിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചാലും അത്‌ഭുതപ്പെടേണ്ടതില്ല. യൂത്ത് കോൺഗ്രസിൽ ആദ്യംപ്രൊമോഷൻ കൊടുത്തു. ഇപ്പോൾ കോൺഗ്രസിലും സ്ഥാനക്കയറ്റം. മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ലിസ്‌റ്റിൽ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരാണുള്ളത്. സമാധാനത്തിന്റെ കുപ്പായമണിഞ്ഞ്, ക്രിമിനലുകളെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാട് ജനങ്ങൾക്കുമുന്നിൽ തുറന്നു കാണിക്കുമെന്നും വസീഫ് പറഞ്ഞു.










0 comments