print edition വർക്കലയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആരോഗ്യവിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങൾ
വർക്കല: ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ടെമ്പിൾ റോഡിലെ ആര്യാസ് വെജിറ്റേറിയൻ ഹോട്ടൽ, താലൂക്ക് ആശുപത്രിക്കുസമീപം പ്രവർത്തിക്കുന്ന നാടൻ തട്ടുകട എന്നിവിടങ്ങളിൽനിന്ന് പഴകിയ ചോറ്, ചപ്പാത്തി, സാമ്പാർ ഉൾപ്പെടെ കണ്ടെത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വസാഹചര്യങ്ങളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നുണ്ട്.
പരിശോധന തുടരുകയാണ്.ഓണക്കാലമായതോടെ വിനോദസഞ്ചാരമേഖലയായ വർക്കലയിൽ നിരവധിപേരാണ് ദിവസവും വരുന്നത്.










0 comments