ad
Deshabhimani

പാലക്കാട് ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു

accident palakkad

തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 08:54 AM | 1 min read

പാലക്കാട്: വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്.


റസാഖിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.


അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home