ad
Deshabhimani

print edition എ പി അനിൽ കുമാറുമായി 
സഹകരിക്കില്ലെന്ന് മുസ്ലിംലീഗ്

AP ANILKUM
വെബ് ഡെസ്ക്

Published on Jul 22, 2026, 12:30 AM | 1 min read

മലപ്പുറം: വണ്ടൂർ മണ്ഡലം മുസ്ലിംലീഗ് പ്രവർത്തകസമിതി യോഗത്തിൽ മന്ത്രി എ പി അനിൽ കുമാറിനെതിരെ രൂക്ഷവിമർശം. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പും ശേഷവുമുള്ള അനിൽ കുമാറിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടെന്നാണ് കുറ്റപ്പെടുത്തൽ. അവഗണന തുടരുന്ന സാഹചര്യത്തിൽ എ പി അനിൽ കുമാറുമായി സഹകരിച്ചുപോകാൻ കഴിയില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കിയത്.


ലീഗിന് സ്വാധീനമുള്ള മണ്ഡലത്തിൽ പഞ്ചായത്ത് കമ്മിറ്റികളോടോ -മണ്ഡലം കമ്മിറ്റികളോടോ ആലോചിക്കാതെയാണ്‌ മന്ത്രി തീരുമാനങ്ങളെടുക്കുന്നത്. മാവേലി സ്റ്റോർ, കെഎസ്ഇബി, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ സ്വന്തം ഇഷ്‌ടത്തിന്‌ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. മണ്ഡലത്തിലുള്ള ഒരാളെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.


തിരുവാലി പഞ്ചായത്തിൽ ലീഗിന് ഒരുവർഷം പ്രസിഡന്റ് സ്ഥാനം നൽകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്ത് ഭരണസമിതിയിൽ ലീഗ് നിർണായക ശക്തിയായിട്ടും അനുകൂല നടപടിയെടുക്കാൻ മന്ത്രി തയ്യാറായില്ല. കാളികാവ് പഞ്ചായത്തിലെ സിഡിഎസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ലീഗിനെ പരിഗണിക്കണമെന്ന ആവശ്യവും തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home