Deshabhimani

കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞുവീണു മരിച്ചു

2 mans dead

കോവളം വണ്ടിത്തടം കുരിശടിക്ക് സമീപം ഇടറോഡിൽ താമസിക്കുന്ന സുരേഷ് (44), അയൽവാസിയായ അജി (52) എന്നിവരാണ് മരിച്ചത്

വെബ് ഡെസ്ക്

Published on Oct 16, 2026, 05:41 PM | 1 min read

തിരുവനന്തപുരം: വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞുവീണ് മരിച്ചു. കോവളം വണ്ടിത്തടം കുരിശടിക്ക് സമീപം ഇടറോഡിൽ താമസിക്കുന്ന സുരേഷ് (44), അയൽവാസിയായ അജി (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.


ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് ഇന്നലെ വൈകിട്ട് വീട്ടിലെ ശുചിമുറിയിൽ പോയ ശേഷം ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സുരേഷിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു.


പ്രധാന റോഡിലേക്ക് എത്താൻ ഏകദേശം 150 മീറ്റർ ദൂരമുള്ളതിനാൽ അയൽവാസികൾ ചേർന്നാണ് സുരേഷിനെ ആംബുലൻസിലേക്ക് എത്തിച്ചത്. ഇതിനിടെ സഹായിക്കാനെത്തിയ അജിയും കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home