ad
Deshabhimani

print edition വന്ദേമാതരം ആലാപനം; മൃദുഹിന്ദുത്വത്തിന്‌ സർക്കാർ പൂർണമായും വഴങ്ങി: 
തോമസ്‌ ഐസക്‌

Dr T M Thomas Isaac
avatar
സ്വന്തം ലേഖകൻ

Published on Aug 09, 2026, 01:53 AM | 1 min read

തിരുവനന്തപുരം : കേന്ദ്രസർക്കാരിനെ മണിയടിച്ച്‌ കാര്യം കാണാൻ വി ഡി സതീശൻ സർക്കാർ മൃദുഹിന്ദുത്വ നയങ്ങൾക്ക്‌ പൂർണമായും വഴങ്ങുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മറ്റി അംഗം ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വന്ദേമാതരം പൂർണമായും പാടണമെന്ന കേന്ദ്ര തിട്ടൂരത്തിൽ പ്രതിഷേധിക്കാൻ കോൺഗ്രസ്‌ സർക്കാർ തയാറായില്ല. തങ്ങളുടെ ചെലവിൽ ആലപിക്കില്ലെന്ന്‌ നിലപാടെടുക്കാനും കഴിയുന്നില്ല. വന്ദേമാതരം മുഴുവൻ പാടേണ്ടെന്നതാണ്‌ എഐസിസി നിലപാട്‌. ഭരണഘടന നിർമാണസഭയുടെ തീരുമാനത്തിന്റെ സത്തയും അതായിരുന്നു. കേന്ദ്ര ഉത്തരവിന്‌ പിന്നിലുള്ളത്‌ വർഗീയ ലക്ഷ്യമാണെന്ന്‌ പറയാനുള്ള ധൈര്യം സതീശൻ സർക്കാരിന്‌ ഇല്ലെന്നും തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home