ad
Deshabhimani

വന്ദേമാതരം മുഴുവൻ പാടും; കേന്ദ്രത്തിന്റെ വഴിയേ യുഡിഎഫ് സർക്കാർ, തദ്ദേശസ്ഥാപനങ്ങൾക്ക് കത്ത്

Vande Mataram.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 08, 2026, 01:58 PM | 1 min read

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനും പാടണം എന്ന കേന്ദ്ര ഉത്തരവിന് വഴങ്ങി യുഡിഎഫ് സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നും കേന്ദ്രത്തിന്റെ ഉത്തരവ് പാലിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തദ്ദേശസ്ഥാപനങ്ങൾക്ക് കത്തയച്ചു.


ആഘോഷങ്ങളുടെ ഭാഗമായി ദേശീയപതാക ഉയർത്തുമ്പോൾ വന്ദേമാതരം മുഴുവനായി പാടണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശമുണ്ട്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം മുഴുവനായും ആലപിച്ചത് വിവാദമായിരുന്നു.


എന്നാൽ അത് ലോകഭവനിൽ നിന്നുള്ള നിർദേശപ്രകാരം സംഭവിച്ചതാണെന്നും വന്ദേമാതരം മുഴുവനായി ആലപിക്കുമെന്ന് അറിയില്ലായിരുന്നു എന്നും പറഞ്ഞാണ് അന്ന് സംസ്ഥാന സർക്കാർ തടിയൂരിയത്. ഇന്ന് കേന്ദ്രത്തിന്റെ താല്പര്യം നടക്കണമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങൾക്ക് ചീഫ് സെക്രട്ടറി കത്തയച്ചതോടെ യുഡിഎഡഫ് സർക്കാരിന്റെ സംഘപരിവാർ ദാസ്യം വെളിച്ചത്താവുകയാണ്.


ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ അറിവില്ലാതെ എങ്ങനെയാണ് അത് പാലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്തയക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home