print edition ചീഫ് സെക്രട്ടറിയുടെ കത്തിന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ; വന്ദേമാതരം പൂർണമായി പാടിയില്ലെങ്കിൽ ജയിലിലിടും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആർഎസ്‌എസ് അജൻഡ ശിരസാവഹിച്ച് വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ. കത്ത് പിൻവലിക്കുമോ എന്ന ചോദ്യത്തിന് മൗനം പാലിച്ച മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം കേന്ദ്രം പാസാക്കിയ നിയമത്തെയും കൂട്ടുപിടിച്ചു.
വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കിൽ മൂന്നുവർഷംവരെ ശിക്ഷിക്കുമെന്ന നിയമം ഭയപ്പെടുത്തുന്നുവെന്നാണ് സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. വന്ദേമാതരം പൂർണമായി ആലപിച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. സർക്കാരിന്റെ നിലപാട് 15ന് അറിയാമെന്നും അതുവരെ കാത്തിരിക്കാനും പറഞ്ഞു.
നിലപാട് എന്താണെന്ന് തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറായില്ല. ചീഫ് സെക്രട്ടറിയുടെ കത്ത് പിൻവലിക്കുമോ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. വന്ദേമാതരം പൂർണമായും ആലപിക്കണം എന്ന് വ്യക്തമാക്കി ഏഴിനാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കത്തയച്ചത്.










0 comments