ad
Deshabhimani

വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ചില്ലുകൾ തകർന്നു

Vande Bharat.jpg
വെബ് ഡെസ്ക്

Published on Mar 08, 2026, 09:09 AM | 1 min read

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. അങ്കമാലി - ആലുവ ഭാഗത്തു വച്ച് ശനിയാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായി റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.


കഴിഞ്ഞ മാസം കണ്ണൂരിലും വന്ദേഭാരതിന് നേരെ കല്ലേറ് നടന്നിരുന്നു. തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ജനലിൽ തട്ടി കല്ല് പുറത്തേക്ക് തെറിച്ചതിനാൽ യാത്രക്കാർക്ക്‌ പരിക്കേറ്റില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home