ad
Deshabhimani

യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം റദ്ദാക്കാൻ സാധ്യത; ഇരട്ടവോട്ടിൽ പരാതി

double vote udf candidate alappzuah
വെബ് ഡെസ്ക്

Published on Dec 18, 2025, 11:15 AM | 1 min read

ആലപ്പുഴ: ഒരു സീറ്റിന്റെ മാത്രം മുൻതൂക്കമുള്ള ആലപ്പുഴ ന​ഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടിക്ക് സാധ്യത. വലിയമരം ഡിവിഷനിൽനിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഷംന മൻസൂറിന്റെ വിജയം ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഷംനയ്ക്ക് ഇരട്ടവോട്ടുള്ളതാണ് തിരിച്ചടിയാകുന്നത്. ഇരട്ടവോട്ടുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് സുപ്രീംകോടതി വിധി.


വലിയമരം വാർഡിലും വലിയകുളം വാർഡിലുമാണ് ഷംനയ്ക്ക് വോട്ടുള്ളത്. വാർഡ് നമ്പർ 30 വലിയകുളത്ത് ഭാ​ഗം ഒന്നിൽ 688 എന്ന ക്രമമ്പരിലും, വാർഡ് നമ്പർ 21 വലിയമരത്ത് ഭാ​ഗം രണ്ടിൽ 1159 എന്ന ക്രമനമ്പരിലും ഷംന മൻസൂറിന്റെ പേരുണ്ട്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് പരാതി നൽകിയ വലിയമരം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി സജിന ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്ന നടപടിയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും, യുഡിഎഫ് സ്ഥാനാർഥിയുടെ സത്യപ്രതിജ്ഞാ നടപടികൾ അതുവരേയ്ക്കും തടയണമെന്നും പരാതിയിൽ പറയുന്നു.


53 അം​ഗ ന​ഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യുഡിഎഫ്-23, എൽഡിഎഫ്-22, എൻഡിഎ-5, എസ്ഡിപിഐ-1, പിഡിപി-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home