print edition 18 അധ്യാപക റാങ്ക് പട്ടികയുടെ കാലാവധി നീട്ടി

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ അധ്യാപക തസ്‌തികയിൽ പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രീപ്രൈമറി മുതൽ എച്ച്‌എസ്‌എസ്‌ടി വരെ വിവിധ ജില്ലകളിലെ 18 റാങ്ക് പട്ടികയുടെ കാലാവധിയാണ് നീട്ടിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെൻസസ്, ബിൽഒ ഡ്യൂട്ടി ചുമതലകൾ കാരണം ഒഴിവ് കണ്ടെത്തി കൃത്യമായി പിഎസ്‌സിയെ അറിയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിൽ മൂന്ന് എംഡിപിഎസ് കോടതി സ്ഥാപിക്കും. 11 സ്ഥിരം തസ്‌തികയും അനുവദിക്കും. നേരത്തെ അനുവദിച്ച തിരുവനന്തപുരം, എറണാകുളം എംഡിപിഎസ് കോടതികളിലായുള്ള എട്ട് സ്ഥിരം തസ്തിക 11 ആക്കി. പ്രളയ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്കുള്ള 10,000 രൂപ ധനസഹായം ഉടൻ നൽകും. വന്ദേമാതരം പൂർണമായും ആലപിച്ചത് കേന്ദ്ര പ്രോട്ടോക്കാൾ പ്രകാരമാണ്. മുഴുവൻ ആലപിക്കരുതെന്നാണ് സർക്കാരിന്റെയും തന്റെ പാർടിയുടെയും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക് പട്ടികകൾ ഇത്:
പ്രീ പ്രൈമറി ടീച്ചർ - കാറ്റഗറി നമ്പർ - 519/2019
എച്ച്എസ്ടി സോഷ്യൽ സയൻസ് - കാറ്റഗറി നമ്പർ - 203/ 2021
എച്ച്എസ്ടി മലയാളം- - കാറ്റഗറി നമ്പർ - 255/ 2021
എച്ച്എസ്ടി ഹിന്ദി- - കാറ്റഗറി നമ്പർ - 562/ 2021
എച്ച്എസ്ടി ഇംഗ്ലീഷ്- കാറ്റഗറി നമ്പർ - 254/ 2021
എച്ച്എസ്ടി മാത്തമാറ്റിക്‌സ്- കാറ്റഗറി നമ്പർ - 383/ 2020
എച്ച്എസ്ടി നാച്വറൽ സയൻസ്- കാറ്റഗറി നമ്പർ - 384/ 20208.
ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് - കാറ്റഗറി നമ്പർ - 520/ 2019
പാർട്ട് ടൈം എച്ച്എസ്ടി ( ഹിന്ദി) - 422/2019
എച്ച്എസ്ടി ഡ്രോയിംഗ് - കാറ്റഗറി നമ്പർ - 524/ 201911.
പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് - കാറ്റഗറി നമ്പർ - 402/ 2020
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റഗറി നമ്പർ - 525/ 2019
എച്ച്എസ്ടി ഇംഗ്ലീഷ് -കാറ്റഗറി നമ്പർ - 728 / 2021
എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലീഷ് - കാറ്റഗറി നമ്പർ - 730/ 2021
എച്ച്എസ്എസ്ടി ഹിസ്റ്ററി - കാറ്റഗറി നമ്പർ - 486/ 2019
എച്ച്എസ്എസ്ടി ജൂനിയർ സുവോളജി - കാറ്റഗറി നമ്പർ - 738/ 202117.
എച്ച്എസ്എസ്ടി ജൂനിയർ ജോഗ്രഫി - കാറ്റഗറി നമ്പർ - 736/ 2021
എച്ച്സ്എസ്ടി ജൂനിയർ ബോട്ടണി - കാറ്റഗറി നമ്പർ - 737/ 2021









0 comments