ad
Deshabhimani

എസ്എസ്കെ കേന്ദ്രവിഹിതം ഒറ്റത്തവണയായി ഉടൻ അനുവദിക്കണം: കേന്ദ്ര മന്ത്രിയോട് വി ശിവൻകുട്ടി

v sivankutty meeting union minister

മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്

വെബ് ഡെസ്ക്

Published on Nov 10, 2025, 06:26 PM | 1 min read

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സമഗ്ര ശിക്ഷാ കേരളയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 1066.36 കോടി രൂപയാണ് 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിലെ എസ്എസ്കെയുടെ കേന്ദ്ര ഫണ്ട്. ഇത് ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും, കുട്ടികളുടെ ഭാവിക്ക് വേണ്ടി നടപ്പിലാക്കുന്ന സമഗ്ര ശിക്ഷാ കേരള പദ്ധതിക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനും ഈ ഫണ്ട് വേഗത്തിൽ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home