Deshabhimani

print edition പൊതുമേഖലയെ തകർത്ത് സ്വകാര്യവൽക്കരിക്കാൻ ശ്രമം: വി ശിവൻകുട്ടി

V Sivankutty

വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Sep 24, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്റെ ധവളപത്രം പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.


സൗജന്യ യാത്രാപദ്ധതിയിലൂടെ വലിയ വായ്പാഭാരമാണ് കെഎസ്ആർടിസിയുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. വർഷം 1200 കോടി രൂപ വേണമെന്നിരിക്കെ 600 കോടി രൂപ മാത്രമാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയത്. ലേബർ കോഡുകൾക്കെതിരെ സംസ്ഥാന സർക്കാരിന് നിയമനിർമാണം നടത്താമെന്ന് ശുപാർശയുള്ളപ്പോഴാണ്‌ കേരളം കേന്ദ്രത്തിന്‌ വഴങ്ങുന്നത്‌. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ അടിച്ചേൽപ്പിക്കാനാണ് ശ്രമം.


മോട്ടോർ വാഹനമേഖലയോടും ശത്രുതാ സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്‌. ഡീസൽ, പെട്രോൾ വില ഇടയ്ക്കിടെ വർധിപ്പിച്ച് ഈ മേഖലയെ പൂർണമായും തകർക്കുകയാണ്. പൊതുഗതാഗത മേഖലയെ സ്വകാര്യ കുത്തകകളുടെ കൈകളിലെത്തിക്കുന്ന നയമാണ് ഇരുസർക്കാരിനും.


കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 1, 2 തീയതികളിൽ സിഐടിയു പാർലമെന്റിലേക്ക് നടത്തുന്ന പ്രക്ഷോഭത്തിൽ കേരളത്തിൽനിന്ന്‌ 20,000 തൊഴിലാളികളെയാണ് അണിനിരത്തുന്നത്. കേന്ദ്രസർക്കാരിനുള്ള താക്കീതായി ഈ സമരം മാറുമെന്നും വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home