Deshabhimani

print edition ഹയർ സെക്കൻഡറി അധികബാച്ച്‌; ലക്ഷ്യമിട്ടത്‌ 300 കോടിയുടെ അഴിമതി: വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Oct 06, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 120 അഡീഷണൽ ബാച്ചുകൾ അനുവദിച്ചതിൽ 300 കോടി രൂപയുടെ അഴിമതിക്കാണ്‌ കളമൊരുക്കിയിരിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി. എൽഡിഎഫ്‌ സർക്കാർ അധികബാച്ച്‌ അനുവദിച്ചത്‌ സർക്കാർ സ്‌കൂളുകൾക്കാണ്‌. നിലവിൽ എയ്‌ഡഡ്‌ മാനേജുമെന്റുകൾക്കാണ്‌ അധിക ബാച്ച്‌ നൽകിയത്‌.


99 ബാച്ചും മലപ്പുറം ജില്ലയിലാണ്‌. മുസ്ലിംലീഗ്‌ എംഎൽഎമാരുടെയും നേതാക്കളുടെയും ബന്ധുക്കളുടെയും സ്‌കൂളുകളിലാണ്‌ മഹാഭൂരിപക്ഷവും. ഒരു ബാച്ചിന്‌ നാല്‌ അധ്യാപക, അനധ്യാപക നിയമനങ്ങൾ നടത്താനാകും. ഇതിനായുള്ള ഇന്റർവ്യൂബോർഡിലേക്ക്‌ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഏഴ്‌ മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിമാരെ ഉൾപ്പെടുത്തി നിയമവിരുദ്ധ ഉത്തരവിറക്കി. പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളെ ഉൾപ്പെടുത്തിയത്‌ ഇടനിലക്കാരാക്കാനാണ്‌.


എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ തങ്ങൾക്ക്‌ സംരക്ഷണം കിട്ടുമെന്നാണ്‌ ചില പൊലീസ്‌ ഉദ്യോഗസ്ഥർ കരുതുന്നത്‌. അധികാരം മറികടന്നുള്ള നടപടികൾ അംഗീകരിക്കില്ല.


കള്ളക്കേസും മർദനവും ഭവനഭേദനവും കുടുംബങ്ങാംഗങ്ങളെ ഭീഷണിപ്പെടുത്തലുംകൊണ്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകരെ അടിച്ചമർത്താനുള്ള പൊലീസ്‌ ശ്രമങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും പ്രതിരോധിക്കും. ആഭ്യന്തര വകുപ്പിന്റെ നയമാറ്റമാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥരുടെ മനോഭാവത്തിലൂടെ പ്രകടമാകുന്നതെന്നും വി ശിവൻകുട്ടി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home