print edition സ്വർണം കട്ടയാളും വാങ്ങിയയാളും സോണിയ ഗാന്ധിക്കൊപ്പം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം
ക്രിമിനൽ കേസുകളിലെ പ്രതികളുമായി സംശയകരമായ ബന്ധം പുലർത്തുന്നവരെ ചോദ്യം ചെയ്യരുത് എന്ന് ഒരു നിയമവും പറയുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ശബരിമലയിലെ സ്വർണം കട്ടയാളും വാങ്ങിയ ആളും ഒരു ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോടൊപ്പമാണ്. അടൂർ പ്രകാശും ആന്റോ ആന്റണിയും അവരോടൊപ്പം ഈ ഫോട്ടോകളിൽ ഉണ്ട്. അടൂർ പ്രകാശും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലിന്റോ ജോസഫ് എംഎൽഎയുടെ ശാരീരിക ബുദ്ധിമുട്ടിനെ പരിഹസിച്ചുള്ള മുസ്ലിം ലീഗ് പ്രവർത്തകന്റെ ഫെയ്‌സ്ബുക്ക് കമന്റ് ക്രൂരമാണ്.
സഹജീവി സ്നേഹം എന്താണെന്ന് അറിയാത്തവർക്കേ ഇത്തരത്തിൽ ക്രൂരമായി പരിഹസിക്കാനാകൂ. ആരോഗ്യമുള്ള ശരീരവും മൈതാനങ്ങളിൽ കുതിച്ചുപായുന്ന വേഗവുമുള്ള മികച്ച കായികതാരമായിരുന്നു ലിന്റോ. ആ കാലുകൾക്ക് എങ്ങനെയാണ് വേഗത കുറഞ്ഞതെന്ന് മനസിലാക്കാൻ, പരിഹാസവുമായി ഇറങ്ങിയവർ ചരിത്രം അന്വേഷിക്കുന്നത് നന്നാകും.
സ്വന്തം ജീവിതംപോലും നോക്കാതെ, മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടാണതെന്നും മന്ത്രി പറഞ്ഞു.










0 comments