print edition തയ്യൽ തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യം പുതുക്കി : വി ശിവൻകുട്ടി

തിരുവനന്തപുരം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരമുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കിയതായി മന്ത്രി വി ശിവൻകുട്ടി. 1995-ലെ തയ്യൽ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ ഖണ്ഡിക 28 എ പ്രകാരമുള്ള ആനുകൂല്യങ്ങളാണ് പരിഷ്കരിച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം വിവിധ കാലയളവുകളിൽ അംഗത്വമെടുത്ത തൊഴിലാളികൾക്കായി നാല് വ്യത്യസ്ത പട്ടികകളിലായാണ് ആനുകൂല്യങ്ങൾ ക്രമീകരിച്ചത്. 2020 മാർച്ച് 31 വരെ അംഗത്വമെടുത്തവർക്കായി ഒന്ന്, രണ്ട്, മൂന്ന് എന്നീ പട്ടികകളും, 2020 ഏപ്രിൽ ഒന്നിന് ശേഷം അംഗത്വമെടുത്തവർക്കായി നാലാം പട്ടികയുമാണ് സർക്കാർ അംഗീകരിച്ചത്.
തൊഴിലാളികൾ ക്ഷേമനിധിയിലേക്ക് അടച്ച തുകയ്ക്ക് ആനുപാതികമായാണ് റിട്ടയർമെന്റ് ആനുകൂല്യം. 42 വർഷം സർവീസുള്ള ഒരു തൊഴിലാളി സർവീസിൽനിന്ന് വിരമിക്കുമ്പോൾ 1,01050 രൂപ വിരമിക്കൽ ആനുകൂല്യമായി ലഭിക്കും. ഈ പുതുക്കിയ നിരക്കുകൾ ഉൾപ്പെടുത്തി 1995-ലെ ക്ഷേമനിധി പദ്ധതിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് കരട് വിജ്ഞാപനം അടിയന്തരമായി ലഭ്യമാക്കാൻ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് സർക്കാർ നിർദേശം നൽകി.










0 comments