print edition എൻസിഇആർടിയുടെ ചരിത്ര നിഷേധം ; അക്കാദമിക് വിരുദ്ധമെങ്കിൽ കേരളം പ്രതികരിക്കും : വി ശിവൻകുട്ടി

തിരുവനന്തപുരം
അടുത്ത വർഷത്തെ എൻസിഇആർടി പുസ്തകങ്ങൾ അക്കാദമിക് വിരുദ്ധമാണെങ്കിൽ കേരളം ശക്തമായി പ്രതികരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെട്ടിമാറ്റിയ ചരിത്രസത്യങ്ങൾ പഠിപ്പിക്കാൻ അഡീഷണൽ പുസ്തകങ്ങൾ ഇറക്കിയ മാതൃക വരുംവർഷങ്ങളിലും തുടരും. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതിക്കായി കേരളം മുൻപന്തിയിൽ ഉണ്ടാകും.
എസ്‌സിഇആർടിയുടെ പാഠപുസ്തകങ്ങൾ സ്വീകരിക്കുമ്പോൾത്തന്നെ, എന്തൊക്കെ പഠിപ്പിക്കണം, എന്ത് ഒഴിവാക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണമായ അധികാരം സംസ്ഥാനത്തിനുണ്ട്.
ഡൽഹിയിൽ എൻസിഇആർടി യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ അക്കാദമിക് വിരുദ്ധ നടപടികളെ കേരളം ഔദ്യോഗികമായി എതിർത്തു സംസാരിച്ചു. ഇത്തരം നിലപാടുകൾക്കെതിരെ ശബ്ദിച്ച ഏക പൊതുവിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെതാണ് എന്നത് നമ്മുടെ വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും വ്യക്തമായ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments