Deshabhimani

നാടക പ്രവർത്തകൻ വി ശശി നീലേശ്വരം അന്തരിച്ചു

V Sasi Nileswaram
വെബ് ഡെസ്ക്

Published on Oct 02, 2026, 09:14 AM | 1 min read

നീലേശ്വരം : പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി ശശി (75) അന്തരിച്ചു. നാടക രംഗത്ത് തന്റേതായ വേറിട്ട വഴി വെട്ടിത്തെളിയിച്ച അദ്ദേഹം നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. മലയാള നാടകവേദിക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2023ൽ കേരള സംഗീത നാടക അക്കാദി അവാർഡ്‌ നേടി. ഇതേ വർഷം തന്നെ എ ശാന്തകുമാർ നാടക പുരസ്‌കാരത്തിനും അർഹനായി. ആക്റ്റ് നീലേശ്വരത്തിൻ്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.


നാടകം എന്നത് വെറുമൊരു വിനോദോപാധിയല്ലെന്നും അത് പ്രേക്ഷകനിൽ ചിന്താപരമായ ചലനങ്ങളുണ്ടാക്കാൻ കെൽപ്പുള്ള ഒരു രംഗകലയാണെന്നും വിശ്വസിച്ച കലാകാരനായിരുന്നു അദ്ദേഹം. വടക്കൻ മലബാറിന്റെ പ്രത്യേകിച്ച്, കാസർകോടിന്റെ തനത് സാംസ്‌കാരികാന്തരീക്ഷത്തിലാണ് അദ്ദേഹം നാടകപ്രവർത്തനം നടത്തിയത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും, മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും, സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് പ്രധാന ഇതിവൃത്തമായത്.


പ്രാദേശിക നാടക കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും, പുതിയ തലമുറയിലെ നാടക പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിലും നാടക ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിലും സജീവ പങ്കുവഹിച്ചു. ഏകലവ്യൻ (സംവിധായകനായി അരങ്ങേറ്റം കുറിച്ച നാടകം), മരമീടൻ (കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയത്), മാറ്റി വെച്ച തലകൾ, പാക്കനാർ സൂക്തം,

മാനസാന്തരത്തിന്റെ ബാക്കിപത്രം, കൂകി പായും തീവണ്ടി, ബൊളിവിയ, ശ്വാസം, പെൺവിളക്ക്, ഹൃദയത്തിലേക്കൊരു ചക്രം തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രധാന നടകങ്ങൾ.


​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home