ad
Deshabhimani

print edition കേന്ദ്രനിയമം സഹകരണ മേഖലയുടെ 
വിശ്വാസ്യത തകർക്കും: വി എൻ വാസവൻ

v n vasavan
വെബ് ഡെസ്ക്

Published on Jan 05, 2026, 12:15 AM | 1 min read


ആലപ്പുഴ

സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ. 72-–ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒരുമിച്ച്‌ പോരാടണം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ മറികടന്നാണ്‌ കേന്ദ്ര സർക്കാർ സഹകരണ നിയമം നടപ്പാക്കാൻ ശ്രമിക്കുന്നത്‌. കേരള ബാങ്ക്‌ ര‍ൂ‍പ‍ീകരണത്തിനുശേഷം കേരളത്തിലെ സഹകരണ മേഖല ദ്വിതല സംവിധാനത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. എന്നാൽ തിരികെ ത്രിതല സംവിധാനത്തിലേക്ക്‌ മാറ്റാനാണ്‌ കേന്ദ്ര നിർദേശം. ഇത്‌ കേരള ബാങ്കിന്റെ പ്രവർത്തനത്തെ പിന്നോട്ടടിക്കും.


നെല്ല് സംഭരണം സുഗമമാക്കാൻ സഹകരണ മേഖല സജീവമായി ഇടപെടും. രണ്ട് നെല്ല് സംഭരണ–സംസ്കരണ വിപണന സംഘങ്ങൾ ര‍ൂപ‍ീകരിക്കും. ഇതിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവർത്തിക്കും. കോട്ടയത്തെ സംഘം മാർച്ചിൽ ഉദ്ഘാടനം ചെയ്യാനാണ്‌ ശ്രമം. ​പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home