ad
Deshabhimani

print edition ബദൽ വികസനത്തിന്റെ കരുത്ത് : വി കെ രാമചന്ദ്രൻ

v k ramachandran
വെബ് ഡെസ്ക്

Published on Feb 23, 2026, 02:29 AM | 1 min read

തിരുവനന്തപുരം

പുരോഗമനപരമായ ബദൽ അവതരിപ്പിക്കാൻ സാധിക്കുന്ന സർക്കാരാണ്‌ കേരളത്തിലുള്ളതെന്ന്‌ ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ. ഓരോ പഠന കോൺഗ്രസിലും ചർച്ച ചെയ്യപ്പെടുന്ന ആശയങ്ങളും വിഷയങ്ങളും സർക്കാരിന്റെ നയരൂപീകരണത്തിന്റെ ഭാഗമാകുന്നു എന്നതാണ് പ്രധാനം. 2016 മുതൽ 2026 വരെയുള്ള വർഷം കേരളത്തിലെ അതിവേഗ സാമ്പത്തിക വികസനത്തിന്റെ കാലഘട്ടമാണ്. 21–-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് പതിറ്റാണ്ടുകളിൽ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും പത്ത് വർഷത്തിനുള്ളിൽ ഇത്രയും വികസനം കൈവരിച്ചിട്ടുണ്ടെന്ന് കരുതുന്നില്ല.


ഭരണഘടന പ്രകാരം സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കാണ്. ഇവ നടപ്പാക്കാൻ ആവശ്യമായ പണം കേന്ദ്ര നിയന്ത്രണത്തിലാണ്. സംസ്ഥാനങ്ങൾക്കിടയിൽ തുല്യതയും നീതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് വിരുദ്ധമായി കേന്ദ്രം പ്രവർത്തിക്കുകയാണ്‌. ഗവർണർമാർ ഉൾപ്പെടെ രാഷ്ട്രീയതാൽപര്യത്തിനനുസരിച്ച്‌ ഇടപെടുന്നു എന്നതും വലിയ വെല്ലുവിളിയുണ്ടാക്കുന്നുണ്ടെന്ന്‌ വി കെ രാമചന്ദ്രൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home