ad
Deshabhimani

print edition വർക്കലയെ
ചുവപ്പണിയിച്ച്‌ വി ജോയി

V Joy.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 12:00 AM | 1 min read

വർക്കല: വർക്കലയെ ചുവപ്പണിയിച്ച് എൽഡിഎഫ് സ്ഥാനാർഥി വി ജോയിയുടെ റോഡ്ഷോ. നൂറോളം ഇരുചക്രവാഹനങ്ങളുടെയും മറ്റുവാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ ഓരോ കേന്ദ്രത്തിലും നിരവധിയാകളുകളെത്തി.


ഇടവയിൽനിന്നാരംഭിച്ച റോഡ്ഷോ അയിരൂർ, പാളയംകുന്ന്, ചാവർകോട്, കടമ്പാട്ടുകോണം, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, കുടവൂർ, തുമ്പോട്, കല്ലമ്പലം, പുത്തൻചന്ത, വിളബ്ഭാഗം, വെട്ടൂർവഴി വർക്കല മൈതാനത്ത് സമാപിച്ചു.

എൽഡിഎഫ് നേതാക്കളായ ബി പി മുരളി, എസ് ഷാജഹാൻ, മടവൂർ അനിൽ, ശ്രീജ ഷൈജുദേവ്, എം കെ യൂസഫ്, വി രഞ്ജിത്ത്, വി മണിലാൽ, സജീർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home