print edition വികസനത്തുടർച്ചയ്ക്ക് വേണം വി ജോയി

വർക്കലയിലെ എൽഡിഎഫ് സ്ഥാനാർഥി വി ജോയിക്ക് പള്ളിക്കൽ പ്ലാച്ചിവിളയിൽ നൽകിയ സ്വീകരണം
സുധീര്‍ വര്‍ക്കല
Published on Mar 31, 2026, 12:31 AM | 1 min read
വർക്കല: വർക്കലയിൽ എൽഡിഎഫ് സ്ഥാനാർഥി വി ജോയിയുടെ പര്യടനവേദികളിൽ ഇരമ്പിയാർക്കുന്നത് വികസനത്തുടർച്ചയ്‌ക്കുള്ള നാടിന്റെ ഉറച്ച ശബ്ദം. കോടികൾ ചെലവിട്ട് നിരവധി പദ്ധതികൾ നടപ്പാക്കിയ വികസന നായകനെ കാണാനും അഭിവാദ്യം നേരാനും നൂറുകണക്കിനുപേരാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും എത്തുന്നത്. പള്ളിക്കൽ, കുടവൂർ മേഖലകളിലായിരുന്നു തിങ്കളാഴ്ചത്തെ പര്യടനം.
പകൽ മൂന്നിന് പള്ളിക്കൽ ആറയിൽനിന്ന് ആരംഭിച്ച പര്യടനം കല്ലറകോണം, പകൽക്കുറി, കൊട്ടിയംമുക്ക്, പ്ലാച്ചിവിള, പൈവേലി, ചെമ്പകത്തിൻമൂട്, മൂതല, മൂലഭാഗം, വല്ലഭൻകുന്ന്, കെകെ കോണം, പള്ളിക്കൽ, കാട്ടുപുതുശേരി, മരുതിക്കുന്ന്, മുക്കട, നൈനാംകോണം, വൈരമല, ഡീസന്റ് മുക്ക്, കപ്പാംവിള, കരിമ്പുവിള, കരവായ്കോണം, പുളിയറക്കോണം, ആനക്കാട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി കല്ലമ്പലം ജങ്‌ഷനിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ ബി പി മുരളി, എസ് ഷാജഹാൻ, മടവൂർ അനിൽ, ശ്രീജ ഷൈജുദേവ്‍, എം കെ യൂസഫ്, വി മണിലാൽ, വി രഞ്ജിത്ത്, സജീർ രാജകുമാരി, സജീബ് ഹാഷിം, എ ആർ നഹാസ്, അടുക്കൂർ ഉണ്ണി, എം ഹസീന, വിമൽ ബാബു, രാജീവ്, അനൂപ് റൈസ്, സജീർ കല്ലമ്പലം, സനിൽ കോരാണി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചൊവ്വാഴ്ച ചെമ്മരുതി പഞ്ചായത്തിലാണ് പര്യടനം.










0 comments