ലോക്ഭവന്റെ കലണ്ടറിൽ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സവർക്കറും; ഇടംപിടിച്ചത് സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പം

വി ഡി സവർക്കർ (ഇടത്), കലണ്ടർ സുരേഷ്ഗോപിക്ക് ഗവർണർ കൈമാറുന്നു (വലത്)
തിരുവനന്തപുരം: ലോക്ഭവൻ കേരള പുറത്തിറക്കിയ പുതുവർഷ കലണ്ടറിൽ ഇടംപിടിച്ച് ഹിന്ദുമഹാസഭാ നേതാവ് വി ഡി സവർക്കറുടെ ചിത്രവും. ബ്രിട്ടീഷുകാർക്ക് അടിമപ്പണി ചെയ്യാം എന്നെഴുതിക്കൊടുത്ത് ആൻഡമാൻ ജയിലിൽനിന്ന് മോചിതനാകാൻ ശ്രമിച്ച സവർക്കറെ, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പമാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗവർണർ രാജേന്ദ്ര ആർലേക്കറിൽനിന്ന് കലണ്ടർ ഏറ്റുവാങ്ങി.
ഇത് ആദ്യമായാണ് ലോക്ഭവൻ ഒരു കലണ്ടർ പുറത്തിറക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ചിത്രങ്ങൾ കലണ്ടറിലുണ്ട്. അതിനൊപ്പമാണ് ഇന്ത്യാ രൂപീകരണത്തിന് എതിരെനിന്ന സവർക്കറെയും ചേർത്തുവെച്ചിരിക്കുന്നത്. ലോക്ഭവനെ രാഷ്ട്രീയവേദിയാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചകൂടിയാണ് ഈ നടപടി.
ബ്രിട്ടീഷുകാരോട് പലവട്ടം മാപ്പുപറഞ്ഞ് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിവധക്കേസിൽ പ്രതിചേർക്കപ്പെടുകയുംചെയ്‌ത ഹിന്ദുത്വ തീവ്രവാദിയായ സവർക്കറെ മുൻപും പലവേദികളിലും ബിജെപി നേതാക്കൾ ആദരിച്ചിട്ടുണ്ട്.










0 comments