തെറ്റായി പൂരിപ്പിച്ച പത്രിക തള്ളിയതിന് പഴി ഉദ്യോഗസ്ഥർക്ക്
print edition വിമതശല്യം കോൺഗ്രസിൽ സാധാരണം : വി ഡി സതീശൻ

കൊച്ചി
വിമതശല്യം കോൺഗ്രസിൽ സാധാരണമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കൊച്ചിയിൽ യുഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഉണ്ടായിരുന്നത്ര വിമതശല്യം ഇപ്പോഴില്ല. പത്തിലൊന്നായി കുറഞ്ഞു. പകുതിയിലേറെ വിമതരെ അനുനയിപ്പിച്ചു.
കടമക്കുടി ജില്ലാപഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിൽ സതീശൻ ഉദ്യോഗസ്ഥരെ പഴിചാരി. കോൺഗ്രസിന് ഡമ്മി സ്ഥാനാർഥികൾ പലയിടത്തും ഉണ്ടാകാറില്ല. നിലവിലെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഡമ്മി സ്ഥാനാർഥിയെ വയ്‌ക്കേണ്ട കാര്യമില്ല. നോമിനേഷൻ തിരുത്താൻ സമയം നൽകിയില്ലെന്നും നിയമപരമായി നേരിടുമെന്നും സതീശൻ പറഞ്ഞു. സ്ഥാനാർഥിയില്ലെങ്കിൽ ആരെ പിന്തുണയ്‌ക്കുമെന്ന ചോദ്യത്തിനും ശശി തരൂർ പ്രചാരണത്തിന് ഇറങ്ങാത്തതെന്തെന്ന ചോദ്യത്തിനും ഉത്തരം നൽകിയില്ല.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ഘടകകക്ഷി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ, സി പി ജോൺ, ജി ദേവരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.










0 comments