സംസ്ഥാനത്തെ ചുമ മരുന്നുകളുടെ ഉപയോഗം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ചുമ മരുന്നുകളിൽ വിഷാംശം കണ്ടെത്തിയിട്ടില്ല. മധ്യപ്രദേശിൽ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്റിഫ് എന്ന ചുമ മരുന്നിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഈ മരുന്നിന്റെ വിൽപ്പനയും വിതരണവും കേരളത്തിൽ നിരോധിച്ചു.









0 comments