ad
Deshabhimani

print edition അമേരിക്കയുടെ യുദ്ധഭീഷണി: 46 ഉംറ തീർഥാടകർക്ക് യാത്ര മുടങ്ങി

umrah
വെബ് ഡെസ്ക്

Published on Jan 16, 2026, 12:32 AM | 1 min read

നെടുമ്പാശേരി : സൗദി അറേബ്യയിലെ ഉംറ തീർഥാടനത്തിന് പോകാനെത്തിയ 46 തീർഥാടകർക്ക് അമേരിക്കയുടെ ഇറാൻ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽനിന്നുള്ള യാത്ര മുടങ്ങി. ആകാശ് എയർ വിമാനത്തിൽ വ്യാഴം വൈകിട്ട് ജിദ്ദയിലേക്ക്‌ പോകേണ്ട തീർഥാടകരിൽ 46 പേരെയാണ് ഒഴിവാക്കിയത്. ഇറാനിൽ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാൽ വിമാനം തിരിച്ചുവിടുന്നതിനായി കൂടുതൽ ഇന്ധനം കരുതുന്നതിന്റെ ഭാഗമായാണ് യാത്രക്കാരെ കുറച്ചത്. പകരം എന്ന് ഇവരെ കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല. പകരം യാത്ര എപ്പോൾ തരപ്പെടുത്തുമെന്ന് വ്യക്തമാക്കാത്തതിനാൽ തീർഥാടകർ വിമാനത്താവളത്തിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home