ad
Deshabhimani

ദേശീയ സുരക്ഷാ കൗൺസിലിന്റെ 2026 ലെ സാമൂഹിക സുരക്ഷാ പുരസ്ക്കാരം ഊരാളുങ്കൽ സൊസൈറ്റിക്ക്

ooralunkal society

ഊരാളുങ്കൽ സൊസൈറ്റി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Mar 06, 2026, 06:05 PM | 1 min read


തിരുവനന്തപുരം: ദേശീയ സുരക്ഷാ കൗൺസിലിന്റെ 2026 ലെ സാമൂഹിക സുരക്ഷാ പുരസ്ക്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. പുതിയ സിവിൽ നിർമ്മാണങ്ങൾക്കു നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററാണ് പുരസ്ക്കാരം നല്‍കുന്നത്.


എഴുന്നൂറിനുമേൽ ജീവനക്കാരുള്ള നിർമ്മാണപ്രൊജക്ടുകളുടെ വിഭാഗത്തിൽ രണ്ടാംസമ്മാനം കണ്ണൂരിൽ സൊസൈറ്റി നിർമ്മിക്കുന്ന പിണറായി എജ്യൂക്കേഷൻ ഹബ്ബിനു ലഭിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എഫ്എസിറ്റി ചെയർമാനും എംഡിയുമായ എസ് ശക്തിമണി അവാർഡ് സമ്മാനിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കുവേണ്ടി ഇഎച്ച്എസ് സീനിയർ മാനേജർ ബി പ്രസീദ് കുമാർ, ഇഎച്ച്എസ് മാനേജർ ശശികുമാർ, പ്രൊജക്റ്റ് ലീഡർ എസ് ദിഷാന്ത്, പ്രൊജക്റ്റ് മാനേജർ സുബിൻ, സോൺ സേഫ്റ്റി മാനേജർമാരായ ടി കെ അരുൺരാജ്, വി കെ സുബിൻ, ജെ ആർ ജിതിൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കൊച്ചിൻ ഷിപ്യാർഡ് ഓപ്പറേഷൻസ് ഡയറക്ടർ ഡോ. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എസ് ശക്തിമണി ഉദ്ഘാടനം ചെയ്തു. നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ഒണററി സെക്രട്ടറി എ എൽ ജാക്സൺ, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം ജോസ്, സംസ്ഥാന സർക്കാരിലെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.


ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2025 ലെ ‘കേരളസംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ്’ കഴിഞ്ഞ ദിവസം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിനു ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home