ad
Deshabhimani

വരുന്നത് ബാങ്ക് അവധി ദിനങ്ങൾ; ഇക്കാര്യം ശ്രദ്ധിക്കുക

BANK HOLIDAY
വെബ് ഡെസ്ക്

Published on Sep 29, 2025, 04:34 PM | 1 min read

തിരുവനന്തപുരം: ബാങ്ക് ഇടപാട് നടത്താനുള്ളവർ ശ്രദ്ധിക്കുക; ഈ ആഴ്ച തുടർച്ചയായി ബാങ്കുകൾക്ക് അവധിദിനം വരുന്നതിനാൽ ഇടപാടുകൾ മുടങ്ങും. സെപ്‌തംബർ 30 ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് - മഹാനവമി, ഒക്‌ടോബർ രണ്ട് - ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ. അടിയന്തര ആവശ്യങ്ങൾക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകും. ദൂരയാത്ര ചെയ്യുന്നവർ എടിഎമ്മിൽ നിന്ന് ആവശ്യത്തിന് പണം കൈയിൽ കരുതുന്നതും നന്നാവും.


നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രഖ്യാപിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അന്നേ ദിവസം നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ചുമതല നിർവഹിക്കണം.


അതേസമയം ബുധനാഴ്‌ച ഡ്രൈ ഡേയും വ്യാഴാഴ്‌ച ഗാന്ധിജയന്തിയും ആയതിനാൽ രണ്ടു ദിവസം മദ്യ വിൽപ്പനശാലകളും പ്രവർത്തിക്കില്ല. ബാറുകൾക്കും അവധിയായിരിക്കും. അർധവാർഷിക സ്റ്റോക്ക്‌എടുപ്പ്‌ ആയതിനാൽ ചൊവ്വാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട്‌ ഏഴു വരെയാകും ബെവ്‌കോ ഒ‍ൗട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം. കൺസ്യൂമർഫെഡിന്റെ ഒ‍ൗട്ട്‌ലെറ്റുകൾക്ക്‌ ചൊവ്വാഴ്‌ച സാധാരണ പ്രവർത്തിസമയമായിരിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home