print edition വിചിത്ര ടൈംടേബിൾ ക്രമീകരണം; ഒരു ദിവസം 2 പരീക്ഷ എഴുതേണ്ട ഗതികേട്

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചപ്പോൾ അഞ്ച് മണിക്കൂറിലധികം തുടർച്ചയായി പരീക്ഷ ഹാളിൽ ഇരിക്കേണ്ട ഗതികേടിൽ വിദ്യാർഥികൾ. ഇടുക്കി ജില്ലയിലെ ഹർത്താലിനെ തുടർന്ന് വെള്ളിയാഴ്ചത്തെ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിയിരുന്നു. ഇതുകൂടി ശനിയാഴ്ച നടത്താൻ തീരുമാനിച്ചതോടെയാണ് വിദ്യാർഥികൾ ഒരു ദിവസം രണ്ട് പരീക്ഷ എഴുതേണ്ട സാഹചര്യം സൃഷ്ടിച്ചത്.
കൂടുതൽ മാർക്ക് നേടി നിലമെച്ചപ്പെടുത്താനാണ് കുട്ടികൾ ഈ പരീക്ഷകൾ എഴുതുന്നത്. ശാസ്ത്രം, മാനവികവിഷയങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് ഒരേ ദിവസം രണ്ട് പ്രധാന പരീക്ഷകൾ വരുന്നത് വിപരീത ഫലത്തിനെ ഇടയാക്കൂ.
അവധി കഴിഞ്ഞുവരുന്ന ദിവസം മാറ്റിവച്ച പരീക്ഷ നടത്തണമെന്ന് അധ്യാപക സംഘടനകളും വിദ്യാർഥികളും അഭ്യർഥിച്ചെങ്കിലും അധികൃതർ പരിഗണിച്ചില്ല. കുട്ടികളെ പരിഗണിക്കാതെ നടത്തിപ്പുകാരുടെമാത്രം സൗകര്യത്തിനനുസരിച്ച് തീരുമാനം എടുക്കുകയായിരുന്നു.









0 comments