ad
Deshabhimani

print edition ശ്രീനിവാസന്റെ കുടുംബം പുരസ്‌കാരം ഏറ്റുവാങ്ങി

unnikrishnan namboothiri trust  award for sreenivasan
വെബ് ഡെസ്ക്

Published on Jan 25, 2026, 12:30 AM | 1 min read


തൃപ്പൂണിത്തുറ

നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സ്‌മാരക ട്രസ്റ്റ്‌ മരണാനന്തര ബഹുമതിയായി ശ്രീനിവാസന്‌ പ്രഖ്യാപിച്ച പുരസ്‌കാരം ശ്രീനിവാസന്റെ കുടുംബത്തിന് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജിൽനിന്ന് ശ്രീനിവാസന്റെ ഭാര്യ വിമലയും മകൻ ധ്യാൻ ശ്രീനിവാസനുംചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാത്ത വ്യക്തിത്വങ്ങളായിരുന്നു ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയും ശ്രീനിവാസനുമെന്ന് മന്ത്രി പറഞ്ഞു. കൈതപ്രം ദാമോദരൻ നമ്പൂതിരി അധ്യക്ഷനായി.


ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ മക്കളായ ജഡ്‌ജി ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്ണ‌നും ഭവദാസൻ നമ്പൂതിരിയും സംവിധായകൻ സത്യൻ അന്തിക്കാട്, ഹൈബി ഈഡൻ എംപി, ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർമാൻ കെ എസ് അരുൺകുമാർ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജൂബൻ ജോൺ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home