Deshabhimani

യൂണിവേഴ്സിറ്റി ഹോസ്റ്റലിന്‌ തീയിട്ട കേസ്: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

TVM YOUTH CON ATTACK.JPG
വെബ് ഡെസ്ക്

Published on Oct 02, 2026, 09:09 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചുകയറി, തീപ്പന്തം ഉപയോഗിച്ച്‌ തീയിട്ട കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹോസ്റ്റലിലേക്ക് തീപന്തമെറിയാൻ നേതൃത്വം നൽകിയ ഹൈദറിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


മന്ത്രിയും എംപിയും എംഎൽഎമാരും നയിച്ച പ്രകടനത്തിൽനിന്ന്‌ തീപ്പന്തവും ചുടുകട്ടയും കല്ലും കുപ്പിയുമാണ് വിദ്യാർഥികളുടെ ഹോസ്റ്റലിലേക്ക്‌ വലിച്ചെറിഞ്ഞത്‌. ഇതിനുള്ള ഗൂഢാലോചനയ്‌ക്ക് പൊലീസും കൂട്ടുനിന്നു. ആദ്യം ഹോസ്റ്റൽ വളപ്പിൽ തീയിട്ട്‌ വിദ്യാർഥികളെ പ്രകോപിപ്പിച്ച്‌ തിരിച്ചുപോയവർ വീണ്ടുമെത്തി യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിൽ അഴിഞ്ഞാടുകയായിരുന്നു. വൈദ്യുതി പോയതോടെ ഇരുട്ടിന്റെ മറവിലാണ്‌ ഹോസ്റ്റലിലേക്ക്‌ തീപ്പന്തങ്ങളെറിഞ്ഞത്‌. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് അറസ്റ്റ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home