സര്‍വകലാശാല നിയമഭേദഗതി ബില്‍ രണ്ട്: നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി ബിൽ രണ്ടിന്റെ അവതരണത്തിന് ഗവർണർ അംഗീകാരം നൽകി. സംസ്ഥാനത്തെ സർവകലാശാലകളുടെ അക്കാദമികതലത്തിലെ മാറ്റങ്ങളാണ് ബില്ലിന്റെ ഉള്ളടക്കം. കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമഭേദഗതി ബിൽ രണ്ടിലുള്ളത്. അടുത്തദിവസങ്ങളിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. കേരള, എംജി, കണ്ണൂർ, കാലടി, കലിക്കറ്റ് സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദഗതി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചിരുന്നു.









0 comments