Deshabhimani

print edition പരീക്ഷാഫലം; സർവകലാശാലകൾക്ക് സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിക്കാം

universities in kerala
വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 1 min read

തിരുവനന്തപുരം : സർവകലാശാലകൾക്ക് സ്വന്തമായി വികസിപ്പിച്ച എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇആർപി) സോഫ്റ്റ്‌വെയറുകളിലേക്ക് മാറാമെന്ന്‌ ധാരണ. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വിളിച്ചുചേർത്ത യോഗം വിഷയം ചർച്ച ചെയ്‌തു. കെ- റീപ്പിന് പകരം സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ തീരുമാനിച്ചതായി കേരള സർവകലാശാല അറിയിച്ചു.


ഓരോ സർവകലാശാലയും സ്വന്തം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ അന്തർ സർവകലാശാല സേവനങ്ങൾ ഉറപ്പാക്കാൻ ഒരു ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിക്കാമെന്നുമാണ്‌ നിർദേശം. മന്ത്രി റോജി എം ജോൺ അധ്യക്ഷനായി. കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കർ, മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി, വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home