സ്കൂൾ പരിസ്ഥിതി ദിനാചരണം ബിജെപി പരിപാടിയാക്കി സുരേഷ് ഗോപിയും സംഘവും

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനപരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പരിവാരങ്ങളും ബിജെപി പരിപാടിയാക്കി മാറ്റി. പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രിക്കൊപ്പമൊത്തിയ അഡ്വ. ബി ഗോപാലകൃഷ്ണൻ അടക്കമുള്ള ബിജെപി നേതാക്കൾ സ്റ്റേജ് കയ്യേറുകയായിരുന്നു. പരിപാടി ബിജെപി ഹൈജാക്ക് ചെയ്തെന്ന് വ്യക്തമായ സ്കൂൾ അധികൃതർ പരിസ്ഥിതി സംരക്ഷ പ്രതിജ്ഞ വേഗത്തിൽ പൂർത്തിയാക്കി മടങ്ങി.
നേരത്തെ തന്നെ പ്ലാൻ ചെയ്ത് എത്തിയാണ് ബിജെപി പ്രവർത്തകർ സ്കൂളിലെ പരിസ്ഥിതി ദിനപരിപാടി തങ്ങളുടേത്താക്കി മാറ്റിയത്. ജൂൺ അഞ്ചിന് സുരേഷ് ഗോപി ഗുരുവായൂരിലെത്തുമെന്ന് ബിജെപി സോഷ്യൽ മീഡിയ വഴി പ്രചരണം നേരത്തെ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പരിസ്ഥിതി ദിനത്തിൽ പ്രപഞ്ച രക്ഷാദിനം എന്ന പേരിൽ ശ്രീകൃഷ്ണഹയർസെക്കൻഡറി സ്കൂളിൽ സുരേഷ് ഗോപി വൃക്ഷത്തൈ നടുമെന്ന് ബിജെപി പ്രചരണം നടത്തി. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്മുണ്യനാണ് കാർഡ് തയ്യാറാക്കി വാഡ്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്. സംഭവത്തില്‍ വ്യാപക പരാതി ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.









0 comments