print edition തടസ്സമില്ലാതെ വൈദ്യുതി വിതരണം

തിരുവനന്തപുരം : ഉൗർജ പ്രതിസന്ധി തുടരുമ്പോഴും സംസ്ഥാനത്ത് തടസ്സമില്ലാതെ വൈദ്യുതിയെത്തിച്ച് കേരളം. വെള്ളിയാഴ്‌ച 101.303 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ആഭ്യന്തരമായി 17 ദശലക്ഷം യൂണിറ്റും കേന്ദ്ര വിഹിതമായി 48.45 ദശലക്ഷം യൂണിറ്റും വൈദ്യുതി വെള്ളിയാഴ്‌ച ലഭ്യമായി. മധ്യ, തെക്കൻ കേരളത്തിൽ വേനൽമഴയുണ്ടായതാണ് വൈദ്യുതി ആവശ്യത്തിൽ നേരിയ കുറവുണ്ടാകാൻ കാരണം. ഏപ്രിൽ 26ന് ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് എന്ന സർവകാല റെക്കോഡിലെത്തിയിരുന്നു.










0 comments